ദോഹ: റമദാന്‍ മാസം ആരംഭിച്ചതോടെ പ്രത്യേക യാത്രാ പാസ് അവതരിപ്പിച്ച് ദോഹ മെട്രോയും ലുസൈല്‍ ട്രാമും. വെറും 30 ഖത്തര്‍ റിയാലിന് അണ്‍ലിമിറ്റഡ് യാത്രകള്‍ വാഗ്ദാനം ചെയ്യുന്ന പ്രതിവാര പാസിനാണ് ദോഹ മെട്രോയും ലുസൈല്‍ ട്രാമും തുടക്കം കുറിച്ചിരിക്കുന്നത്. മാര്‍ച്ച് 11 ന് ആരംഭിച്ച പാസ് ഏപ്രില്‍ 11 വരെ ലഭ്യമാകും. റമദാനില്‍ നഗരത്തില്‍ ഉടനീളം സഞ്ചരിക്കാന്‍ യാത്രക്കാരെ സഹായിക്കുന്നതാണ് ഈ പാസ്.
”ഈ റമദാനില്‍ നഗരത്തിനു ചുറ്റുമുള്ള നൈറ്റ് ബസാറുകള്‍ മുതല്‍ ഇസ്ലാമിക് ക്ലാസുകളും കായിക പ്രവര്‍ത്തനങ്ങളും വരെ ഇവന്റുകള്‍ പര്യവേക്ഷണം ചെയ്യുക. റമദാന്‍ വീക്ക്ലി പാസിലൂടെ നിങ്ങള്‍ക്ക് 30 ഖത്തര്‍ റിയാല്‍ നിരക്കില്‍ 7 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് റൈഡുകള്‍ ആസ്വദിക്കാം. എല്ലാ സ്റ്റേഷനുകളിലെയും ട്രാവല്‍ കാര്‍ഡ് വെന്‍ഡിംഗ് മെഷീനുകളില്‍ നിന്ന് പാസ് വാങ്ങുവാനും ‘, ദോഹ മെട്രോ പ്രസ്താവനയില്‍ പറഞ്ഞു.
