ഓക് ലാൻഡ് (ന്യൂസിലൻഡ്) : ചിലിയൻ എയർലൈൻ കമ്പനിയായ ലാതം ഓപ്പറേറ്റ് ചെയ്യുന്ന ബോയിംഗ് വിമാനം പറക്കുന്നതിനിടെ പെട്ടെന്ന് തഴേക്ക് പതിച്ചതിനെതുടർന്ന് അൻപത്തോളം യാത്രികർക്ക് പരുക്കേറ്റു. സീറ്റുകളിൽ നിന്നും തിരിച്ചുപോയ യാത്രക്കാരിൽ പലർക്കും മുഖത്ഭാഗത്തു തലയിടിച്ചു ഗുരുതര പരിക്ക് പറ്റിയിട്ടുണ്ട്.
സാങ്കേതിക തകരാറിനെ തുടർന്ന് അപകടം സംഭവിച്ചതെന്നാണ് വിവരം. അല്പസമയം നിയന്ത്രണം നഷ്ട്ടപ്പെട്ടെങ്കിലും വൈകാതെ വിമാനം ലാൻഡ് ചെയ്യിക്കാനായത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. സാരമായ പരിക്കൊടുകൂടിയ 7 യാത്രക്കാരെയും 3 ജീവനക്കാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
