Ultimate magazine theme for WordPress.

ഡ്രോണുകള്‍ വീഴ്ത്താൻ ‘ഡ്രാഗണ്‍ഫയര്‍’; ലേസര്‍ ആയുധം അവതരിപ്പിച്ച്‌ യു.കെ

 

ലണ്ടൻ: വ്യോമാതിർത്തിയിലെത്തുന്ന ഡ്രോണ്‍ പോലുള്ള നുഴഞ്ഞുകയറ്റങ്ങളെ വെടിവെച്ചുവീഴ്ത്താൻ അത്യാധുനിക ലേസർ ആയുധവുമായി യു.കെ.പ്രതിരോധസേന. ‘ഡ്രാഗണ്‍ഫയർ’ എന്ന ഈ ആയുധത്തിന്റെ പരീക്ഷണദൃശ്യങ്ങള്‍ യു.കെ. പ്രതിരോധമന്ത്രാലയം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഒരു കിലോമീറ്റർ അകലെയുള്ള നാണയത്തെപ്പോലും വെടിവെച്ചിടാൻ ഡ്രാഗണ്‍ഫയർ പര്യാപ്തമാണെന്നും പ്രതിരോധമന്ത്രാലയം പറയുന്നു. ചെലവ് കുറയ്ക്കുന്നതിനൊപ്പം നാശനഷ്ടങ്ങളുടെ തോത് കുറയ്ക്കാനും ഈ ആയുധം ഉപയോഗപ്പെടുമെന്ന് ആദ്യപരീക്ഷണം വിജയിച്ചതിന് പിന്നാലെ പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്സ് പറഞ്ഞു.

Sharjah city AG