Ultimate magazine theme for WordPress.

വീര്യം കുറഞ്ഞ മദ്യവിതരണം സമൂഹത്തിന് ആപത്ത്: ബിഷപ് മലയിൽ സാബു

 

കോട്ടയം: വീര്യം കുറഞ്ഞ മദ്യം വിപണിയിലെത്തിക്കാനുളള നീക്കം നാടിന് ആപത്തായതിനാൽ സർക്കാർ പിന്മാറണമെന്ന് സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ് ഡോ.മലയിൽ സാബു കോശി ചെറിയാൻ. കേരളത്തിലെ സാമൂഹിക ജീവിതനിലവാരത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നതാണ് വീര്യം കുറഞ്ഞ മദ്യം വിതരണം ചെയ്യാനുള്ള സർക്കാർ തീരുമാനം.

മദ്യാസക്തിയിൽനിന്ന് സമൂഹത്തെ മോചിപ്പിക്കുന്നതിന് നടപടി സ്വീകരിക്കേണ്ട സർക്കാർ തന്നെ ലഹരി സുലഭമാക്കുന്ന നയം സ്വീകരിക്കുന്നത് വേദനാജനകമാണ്. വരുമാന ലഭ്യത മാത്രം ലക്ഷ്യമിട്ട് സമൂഹത്തെ കുരുതി കൊടുക്കാനുള്ള സർക്കാർ നയത്തിനെതിരെ പ്രക്ഷോഭ പരിപാടികളുമായി മുന്നിട്ടിറങ്ങേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പുതിയ മദ്യ നയത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ ആവശ്യപ്പെട്ടു.

Sharjah city AG