റ്റി.പി.എം ചെന്നൈ സാർവ്വദേശീയ കൺവൻഷനിൽ സുവിശേഷ വേലക്കായി 35 സഹോദരന്മാരേയും 94 സഹോദരിമാരേയും തിരഞ്ഞെടുത്തു
ചെന്നൈ: ചെന്നൈ ഇരുമ്പല്ലിയൂരിൽ ടി പി എം സാർവ്വദേശീയ കൺവൻഷനു അനുഗ്രഹ സമാപ്തി. ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ഏറ്റവും വലിയ ആത്മീയസംഗമവുമായ ചെന്നൈ സാർവ്വദേശീയ കണ്‍വൻഷൻ മാർച്ച് 6 മുതൽ 10 വരെ ചെന്നൈ താമ്പരത്തിനു സമീപം ഇരുമ്പല്ലിയൂരിലെ ദി പെന്തെക്കൊസ്ത് മിഷൻ സഭ ആസ്ഥാനത്തു നടന്നു. കൺവൻഷന്റെ സമാപനദിന സംയുക്ത സഭായോഗത്തിൽ പൂർണ സമയ സുവിശേഷ വേലക്കായി 35 സഹോദരന്മാരേയും 94 സഹോദരിമാരേയും തിരഞ്ഞെടുത്തു . സ്തോത്ര പ്രാർത്ഥന, ബൈബിൾ ക്ലാസ്സ്, പൊതുയോഗം, കാത്തിരിപ്പ് യോഗം, സുവിശേഷ പ്രസംഗം, യുവജന സമ്മേളനം, കുട്ടികൾക്കായുള്ള പ്രത്യേകം യോഗം എന്നിവ നടന്നു.
