കുമളി: ഇന്ത്യ ദൈവസഭ കുമളി സെന്റർ കൺവൻഷൻ ഏപ്രിൽ 11- 14 വരെ വൈകിട്ട് 6 മുതൽ ചേറ്റുകുഴി വൈറ്റ് ഹൌസ് ഓഡിറ്റോറിയത്തിൽ നടക്കും. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ എൻ. ആർ. സെനു ഉത്ഘാടനം ചെയ്യും. കേരളാ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി. സി. തോമസ്, പാസ്റ്റർ വൈ. റെജി, പാസ്റ്റർ ഷിബു കെ. മാത്യു, പാസ്റ്റർ ബി. മോനച്ചൻ, പാസ്റ്റർ അനീഷ് ഏലപ്പാറ, പാസ്റ്റർ ജെൻസൻ ജോയ്(അടൂർ) എന്നിവർ പ്രസംഗിക്കും. 14- ഞായർ രാവിലെ സംയുക്ത സഭായോഗവും നടക്കും. കുമളി സെന്റർ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
