ന്യൂഡൽഹി : രാജ്യത്ത് ഏറ്റവും കൂടുതൽ രക്തദാനം നടത്തിയ വനിതയ്ക്കുള്ള ടാലന്റ് റിക്കാർഡിന് സിസ്റ്റർ ജയ ആൻ്റോ മംഗലത്ത് അർഹയായി. 57 വയസിനുള്ളിൽ 117 പേർക്ക് രക്തദാനം നടത്തിയാണ് സിസ്റ്റർ ജയ ദേശീയ റിക്കാർഡ് സ്ഥാപിച്ചത്. ബി പോസിറ്റീവ് ഗ്രൂപ്പുകാരിയായ സിസ്റ്റർ ജയ 1987ൽ പതിനെട്ടാമത്തെ വയസിലാണ് ആദ്യമായി രക്തദാനം നടത്തിയത്. ഒരു വ്യക്തിക്ക് ഒരു വർഷം നാല് പ്രാവശ്യം മാത്രമാണ് രക്തദാനം നടത്താൻ നിയമം അനുവദിക്കുന്നത്. ഈ പരിധിക്കുള്ളിൽനിന്നുകൊണ്ടാണ് സിസ്റ്റർ ജയ നാല്‍പ്പത് വർഷത്തിനുള്ളിൽ 117 പേർക്ക് രക്തദാനം നടത്തിയത്.
