ബെംഗളൂരു: ബംഗളൂരുവിൽ സ്ഫോടനം നടന്ന പ്രശസ്തമായ രാമേശ്വരം കഫേ വീണ്ടും തുറന്നു. സ്‌ഫോടനം നടന്ന് എട്ടാം ദിവസമാണ് കഫേ വീണ്ടും തുറക്കുന്നത്. കനത്ത സുരക്ഷയാണ് ഔട്ട്‌ലെറ്റിൽ ഒരുക്കിയിട്ടുള്ളത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. അതേസമയം വൈറ്റ്ഫീൽഡ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന കഫേയിൽ മാർച്ച് ഒന്നിനായിരുന്നു സ്‌ഫോടനം നടന്നത്. 10 പേർക്കാണ് സ്‌ഫോടനത്തിൽ പരിക്കേറ്റത്. സ്‌ഫോടനത്തെ തുടർന്നുണ്ടായ കേടുപാടുകൾ പരിഹരിച്ച് ഇന്ന് രാവിലെയാണ് രാമേശ്വരം കഫേ പൊതുജനങ്ങൾക്കായി വീണ്ടും തുറന്നത്.
