ഡബ്ലിൻ : പാസ്റ്റർ ജോബി ശാമുവേൽ നേതൃത്വം നല്കുന്ന ഐപിസി ഹെബ്രോൻ നോർത്ത് ഡബ്ലിൻ സഭയുടെ നേതൃത്വത്തിൽ മാർച്ച് 10, രാവിലെ 10 ന് അനുഗ്രഹ പ്രാർത്ഥനാ സംഗമം നടക്കും. സോർഡ്സ് റോഡിൽ ഹോളിവെൽ കമ്മ്യൂണിറ്റി ചർച്ച് ഹാളിലാണ് സമ്മേളനം. ഐപിസി അയർലൻ്റ് റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ സി.ടി. ഏബ്രഹാം, സെക്രട്ടറി പാസ്റ്റർ സനു പി. മാത്യു എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്ത് വചന ശുശ്രൂഷ നിർവഹിക്കും.
2023 ഓഗസ്റ്റിൽ ആരംഭിച്ച ഈ കൂട്ടായ്മ നോർത്ത് ഡബ്ലിനിലെ പ്രഥമ ഐപിസി സഭയാണ്. ഡബ്ലിൻ എയർ പോർട്ടിൽ നിന്നും 5 മിനിറ്റ് യാത്ര ചെയ്താൽ എത്തിച്ചേരാവുന്ന ഇവിടെ എല്ലാ ബുധനാഴ്ചയും വൈകിട്ട് 7 ന് ബൈബിൾ സ്റ്റഡിയും ഞായറാഴ്ച ആരാധനയും നടന്നു വരുന്നു. സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോബി സാമുവൽ , സെക്രട്ടറി റോണി വർഗീസ് ,
ട്രഷറാർ രജീഷ് രാജൻ എന്നിവർ നേതൃത്വം നല്കുന്നു.
