Ultimate magazine theme for WordPress.

റഷ്യൻ ആർമിയിൽ ചേർന്ന് ഇന്ത്യക്കാർ ജീവൻ അപകടത്തിലാക്കരുത്; മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

 

ന്യൂഡൽഹി : റഷ്യൻ സൈനിക യൂണിറ്റുകളിൽ ജീവൻ അപകടപ്പെടുത്തുന്ന ജോലികൾ ഏറ്റെടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഇന്ത്യൻ പൗരന്മാരോട് വിദേശകാര്യ മന്ത്രാലയം. നിലവിലെ സാഹചര്യത്തിൽ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം പൗരന്മാരോട് നിർദ്ദേശിച്ചു. റഷ്യൻ സൈന്യത്തിൽ സപ്പോർട്ട് സ്റ്റാഫായി സേവനമനുഷ്ഠിച്ച രണ്ട് ഇന്ത്യൻ പൗരന്മാരുടെ മരണത്തിൻ്റെ പശ്ചാത്തലത്തിലാണ് നിർദ്ദേശം.റഷ്യൻ സൈന്യത്തിലെ ജോലികൾക്കായി ഏജൻ്റുമാർ നൽകുന്ന വാഗ്ദാനങ്ങളിൽ വീഴരുതെന്ന് എംഇഎ വക്താവ് രൺധീർ ജയ്‌സ്വാൾ പൗരന്മാരോട് അഭ്യർത്ഥിച്ചു. ഇത് അപകടവും ജീവന് ഭീഷണിയും നിറഞ്ഞതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Sharjah city AG
Leave A Reply

Your email address will not be published.