മുംബൈ : റിയാദിലേക്കു പുറപ്പെട്ട ഇൻഡിഗോ വിമാനത്തിനുള്ളിൽ ടോയ്‌ലെറ്റിൽ ബീഡി വലിച്ച മുഹമ്മദ് ഫക്രുദ്ധീനെന്ന 42 കാരൻ അറസ്റ്റിൽ. ദൽഹിയിൽ നിന്നും പുറപ്പെട്ടു മുംബൈ വഴി റിയാദിലേക്കു പോകുന്ന ഇൻഡിഗോ വിമാനത്തിലാണ് സംഭവം നടന്നത്. ക്യാബിനുള്ളിൽ രൂക്ഷമായ ഗന്ധം നിറഞ്ഞതിനു പിന്നാലെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ബീഡി വലിച്ചത് കണ്ടെത്തിയത്. വിമാനം മുംബൈയിൽ ലാൻഡ് ചെയ്തതിനു പിന്നാലെ പ്രതിയെ പോലീസിന് കൈമാറി.
ഇന്ത്യൻ ശിക്ഷ നിയമത്തിലെ 336 , എയർക്രാഫ്റ്റ് ആക്ട് എന്നിവ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് മുഹമ്മദ് ഫക്‌റുദ്ധീന് എതിരെ കേസെടുത്തിരിക്കുന്നതു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
