ന്യൂഡൽഹി : താത്കാലികമായി നിർത്തിവെച്ചിരുന്ന ദൽഹി പലോ മാർച്ച് വീണ്ടും പുനരാംഭിക്കുമെന്ന് കർഷക സംഘടനകൾ. മാർച്ച് മൂന്നിന് എല്ലാ കർഷകരും ദൽഹിയിലേക്ക് എത്തണെമന്ന് സമരങ്ങൾക്ക് നേതൃത്വം നൽകുന്ന കിസാൻ മസ്‌ദൂർ മോർച്ചയും സംയുക്ത കിസാൻ മോർച്ചയും അറിയിച്ചു. കർഷകരുടെ പ്രഖ്യാപനത്തിന് പിന്നാലെ പഞ്ചാബ് ഹരിയാന അതിർത്തികളിൽ സുരക്ഷ വർധിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. മാർച്ച് 10ന് രാജ്യവ്യാപകമായി നാല് മണിക്കൂർ ട്രെയിൻ തടയുമെന്ന് കർഷകർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
