മാലിദ്വീപ്: മെയ് 10ന് ശേഷം ഇന്ത്യൻ സൈനികരെ രാജ്യത്ത് കണ്ട് പോകരുതെന്ന മുന്നറിയിപ്പുമായി മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു. ചൈനയുമായി മാലിദ്വീപ് സൈനിക കരാറിൽ ഒപ്പുവെച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. മെയ് 10ന് ശേഷം സാധാരണ വസ്ത്രം ധരിച്ച് പോലും ഒരു ഇന്ത്യൻ സൈനികനെ മാലിദ്വീപിൽ കണ്ടുപോകരുതെന്നാണ് മുയിസു പറഞ്ഞത്. മാർച്ച് 10നകം ഇന്ത്യൻ സൈനികരുടെ ആദ്യ സംഘത്തെ തിരിച്ചയക്കുമെന്നും മെയ് 10നകം സൈന്യത്തെ പൂർണമായും രാജ്യത്ത് നിന്ന് പുറത്താക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
