തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കെഎസ്‍യുവിൻ്റെ വിദ്യാഭ്യാസ ബന്ദ്. പൂക്കോട് വെറ്ററിനറി സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ പോലീസ് പ്രവർത്തകരെ മർദിച്ചതിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് കെഎസ്‍യു ആഹ്വാനം ചെയ്തത്. ഹയർ സെക്കൻണ്ടറി, യൂണിവേഴ്സിറ്റി തല പരീക്ഷകളെ സമരത്തിൽനിന്ന് ഒഴിവാക്കിയതായി കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ അറിയിച്ചു.
