സനാ: ചെങ്കടലിൽ കടലിനടിയിലെ കേബിളുകൾ മുറിച്ചുമാറ്റപ്പെട്ടുവെന്നും ഇത് ആഗോള ടെലികമ്മ്യൂണിക്കേഷൻ നെറ്റ്വർക്കിന് സാരമായ തകരാറുകൾ സൃഷ്‌ടിക്കുമെന്നും ഹോങ് കോങ് ടെലികോംസ് കമ്പനി എച്ച്.ജി.സി ഗ്ലോബൽ കമ്മ്യൂണിക്കേഷൻസ്. കടലിനടിയിലെ നാല് കേബിളുകൾക്ക് തകരാർ സംഭവിച്ചത് ഏഷ്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവയ്ക്കിടയിലെ നാലിലൊന്ന് ട്രാഫിക്കുകളെയും ബാധിച്ചുവെന്ന് കമ്പനി അറിയിച്ചു. ആഘാതം കുറക്കുന്നതിനായി ട്രാഫിക് റി-റൂട്ട് ചെയ്യുകയാണെന്ന് കമ്പനി അറിയിച്ചു. ആരാണ് കേബിളുകൾ മുറിച്ചുമാറ്റിയതിന് പിന്നിലെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
