കൊച്ചി : പുതിയ കാലഘട്ടത്തിലെ തൊഴിൽ മേഖലകൾക്കാവശ്യമായ വിഭവശേഷി നൽകാൻ കഴിയുന്ന രീതിയിൽ എ പി ജെ അബ്ദുൾ കലാം ശാസ്ത്ര സാങ്കേതിക സർവകലാശാലയെ ലോകനിലവാരത്തിലേക്കുയർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എപിജെ അബ്ദുൾ കലാം സാങ്കേതികശാസ്ത്ര സർവകലാശാല അഡ്മിനിസ്‌ട്രേറ്റീവ് സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 50 ഏക്കറിലാണ് സർവകലാശാലയുടെ അഡ്മിനിസ്‌ട്രേഷൻ ബ്ലോക്ക് നിലവിൽ വരുന്നത്. ഇതോടെ സ്വന്തമായി ആസ്ഥാനമെന്ന സർവകലാശാലയുടെ സ്വപ്നം യാഥാർഥ്യമാകുകയാണ്.
