ലണ്ടൻ : ഫ്രാൻസിൽ നിന്നും യു കെ യിലേക്കുള്ള അനധികൃത കൂടിയേറ്റത്തിനായി ശ്രമിച്ച സംഘത്തിലെ ഏഴ് വയസുള്ള പെൺകുട്ടി ബോട്ട് മുങ്ങി മരിച്ചു.
ഫ്രാൻസിലെ ഡൺകിർക്കിന് സമീപമാണ് ബോട്ട് മുങ്ങിയത്.ഇംഗ്ലീഷ് ചാനലിലൂടെ അനധികൃത കുടിയേറ്റം നടത്താനാണ് പെൺകുട്ടിയടക്കം 16 പേർ ശ്രമിച്ചത്.ഇത്രയും യാത്രക്കാരെ വഹിക്കാനുള്ള ശേഷി ബോട്ടിനില്ലായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.
മൂന്ന് കുട്ടികളുമായി യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയുടെ മാതാപിതാക്കളെ ഡൺകിർക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോഷ്ടിക്കപ്പെട്ട ബോട്ട് ഉപയോഗിച്ചാണ് അനധികൃത കുടിയേറ്റത്തിനു ശ്രമിച്ചത്. അപകടത്തെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മറ്റുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. സംഭവത്തെ തുടർന്നു നിരവധി പേരെ കസ്റ്റഡിയിൽ എടുത്തതായി ഡൺകിർക്കിലെ പ്രോസിക്യൂട്ടർമാർ പറഞ്ഞു.
