ഇസ്ലാമബാദ് : പാകിസ്ഥാനിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ശക്തമായ മഴയിൽ 32 മരണം. 50 പേർക്ക് പരിക്കേറ്റു. ശക്തമായ മഴയിൽ നിരവധി വീടുകൾ തകർന്നു. പലയിടത്തും മണ്ണിടിഞ്ഞ് റോഡ് ഗതാഗതം തടസപ്പെട്ടു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് മഴ ഏറ്റവും കൂടുതൽ നാശം വിതച്ചത്. ദേശീയപാതയിലെ തടസ്സങ്ങൾ നീക്കം ചെയ്യാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റി നടപടികൾ സ്വീകരിച്ചു വരുന്നു.
