മലപ്പുറം ജില്ലയിൽ വൈറൽ ഹൈപ്പറൈറ്റിസ് രോഗബാധയിൽ ആശങ്ക തുടരുകയാണ്. ഇന്നലെമാത്ര പോത്തുകല്ല് മേഖലയിൽ 24 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങൾ കണ്ടെത്തിയാണ് ഉടൻ ചികിത്സ തേടണമെന്നും സ്വയം ചികിത്സ നടത്തരുതെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. വൈറസ് വിഭാഗത്തില്‍പ്പെട്ട സൂക്ഷ്മ ജീവികളുണ്ടാക്കുന്ന രോഗമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്.
