Ultimate magazine theme for WordPress.

യു‌പിയില്‍ വൈദികന്‍ ഉള്‍പ്പെടെ മുപ്പതിലധികം ക്രൈസ്തവര്‍ ജയിലില്‍

 

ലക്നൌ: ഉത്തർപ്രദേശില്‍ ഒരു വൈദികന്‍ ഉൾപ്പെടെ മുപ്പതിലധികം ക്രൈസ്തവര്‍ മതപരിവർത്തന നിരോധന നിയമ മറവില്‍ അറസ്റ്റിലായതിനെ തുടര്‍ന്നു വിചാരണ നേരിട്ടു ജയിലുകളില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്. ജയിലുകളിൽ നിന്നു ജാമ്യം നേടുന്നതിൽ അമിതമായ കാലതാമസമാണ് ഇവര്‍ നേരിടുന്നതെന്നും യു‌സി‌എ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫാ. ഡൊമിനിക് പിൻ്റോ ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ സംബന്ധിച്ച വാദം തുടർച്ചയായി മൂന്നാം തവണയും മാറ്റിവച്ചതിനെത്തുടർന്ന് ഇവരുടെ മോചനത്തിനായി ലക്നൌ ബിഷപ്പ് ജെറാൾഡ് ജോൺ മത്യാസ്, പ്രാർത്ഥനയ്ക്കു ആഹ്വാനം നല്‍കി. ജാമ്യാപേക്ഷ പരിഗണിക്കുന്നതിലെ കാലതാമസം ദുഃഖകരവും നിർഭാഗ്യകരവുമാണെന്ന് ബിഷപ്പ് പറഞ്ഞു. ഭാരതത്തില്‍ ക്രൈസ്തവര്‍ ഏറ്റവും അധികം വേട്ടയാടപ്പെടുന്നത് ഉത്തര്‍പ്രദേശിലാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരിന്നു.

Sharjah city AG