വത്തിക്കാൻ : ഭീകരസംഘടനയായ ഹമാസ് ബന്ദികളാക്കിയവരെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്നും ഇസ്രയേലും ഹമാസും തമ്മില്‍ നടക്കുന്ന യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ വേണമെന്നും ആവര്‍ത്തിച്ച് വത്തിക്കാന്‍ രംഗത്തെത്തി. ബന്ദികളെ ഇസ്രായേലിലേക്കു തിരിച്ചയയ്ക്കാനുള്ള ഏകമാര്‍ഗം വെടിനിര്‍ത്തല്‍ മാത്രമാണെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ വെളിപ്പെടുത്തി.
