റാഫ: കൊടുംപട്ടിണിയാലും പകര്‍ച്ചവ്യാധികളാലും നരകയാതന അനുഭവിക്കുന്ന ഗാസയിലെ പലസ്തീന്‍കാര്‍ക്കുനേരേ ഇസ്രയേലിന്റെ കണ്ണില്ലാത്ത ക്രൂരത. ഫെബ്രുവരി 29 വ്യാഴാഴ്ച രാവിലെ വടക്കന്‍ ഗാസയിലെ പ്രധാനനഗരമായ ഗാസാസിറ്റിയിലെ ഭക്ഷണവിതരണ കേന്ദ്രത്തില്‍ കാത്തുനിന്നവര്‍ക്കുനേരേ ഇസ്രയേല്‍ നടത്തിയ വെടിവെപ്പില്‍ 112 പേര്‍ കൊല്ലപ്പെട്ടു. എഴുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. ഇതോടെ അഞ്ചുമാസത്തോടടുക്കുന്ന യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 30,000 കടന്നു. എഴുപതിനായിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു.
