കണ്ണൂർ : ഐ പി സി സൺഡേ സ്കൂൾ അസോസിയേഷൻ കണ്ണൂർ മേഖല അദ്ധ്യാപക സമ്മേളനം രാവിലെ 10 മുതൽ ഐപിസി നെല്ലിക്കുന്ന്, കണ്ണൂർ സഭാഹാളിൽ നടക്കും. ഐ പി സി കണ്ണൂർ സെന്റർ വൈസ് പ്രസിഡണ്ട് പാസ്റ്റർ പി.ജെ ജോസ് അധ്യക്ഷത വഹിക്കും.ഗുഡ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ട് ക്ലാസ്സുകൾ നയിക്കും.
‘ആധുനിക കാലഘട്ടത്തിൽ സൺഡേ സ്കൂൾ എങ്ങനെ ചലനാത്മകം ആക്കാം’ എന്നതാണ് വിഷയം.ഭാരവാഹികൾ പാ. ജോർജ് മാത്യൂ, മദുസൂദനൻ പി,മോൻസി ടി .ജെ, ജയ്മോൻ ലൂക്കോസ്, ലിജോമോൻ പി എസ് എന്നിവർ നേതൃത്വം നൽകും.
