ന്യൂയോർക്ക്: 2024 ആഗസ്റ്റ് ഒന്നുമുതൽ നാലുവരെ ന്യൂയോർക്കിലെ എല്ലെൻ വില്ലിൽ ഹോനേഴ്സ് ഹേവൻ റിസോർട്ടിൽ നടക്കുന്ന ഇരുപതിയാറാമത് എജി ഐ എഫ് എൻ എ കോൺഫറൻസിന്റെ ലോക്കൽ കമ്മറ്റിയെ തിരഞ്ഞെടുത്തു.ഫെബ്.24 നു ന്യൂയോർക്ക് ക്രൈസ്റ്റ് അസംബ്ലി ഓഫ് ഗോഡിൽ നടന്ന യോഗത്തിൽ എ ജി ഈസ്റ്റേൺ റീജിയണിലെ സഭകളിൽ നിന്നുള്ള ശുശ്രൂഷകരും പ്രധിനിധികളും പങ്കെടുത്തു.
ലോക്കൽ കൊ-ഓർഡിനേറ്റേഴ്സ് പാ. മനോജ് തോമസ്,ഡേവിഡ് കട്ടക്കയം, ലോക്കൽ സെക്രട്ടറി ജേക്കബ് കൊച്ചുമ്മൻ,ലോക്കൽ ട്രഷറർ ജോർജ് ചാക്കോ എന്നിവരാണ് ഭാരവാഹികൾ.വിവിധ ഡിപ്പാർട്ടുമെന്റുകളിലെ കോർഡിനേറ്റർമാരെയും തിരഞ്ഞെടുത്തു.
നാഷണൽ കൺവീനർ റവ.ക്യാപ്റ്റൻ സ്റ്റാൻലി ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ റവ.ജോർജ് .പി ചാക്കോ ആമുഖ സന്ദേശം നൽകി.റവ.കെ. കെ സാമുവേൽ,റവ.വിൽസൺ ജോസ്,റവ.കെ.പി ടൈറ്റസ് എന്നിവരും പ്രസംഗിച്ചു.ജോമോൻ ഗീവർഗീസ്,സന്തോഷ് എബ്രഹാം എന്നിവർ ഗാനശുശ്രുഷയ്ക്കു നേതൃത്വം നൽകി.കോൺഫറൻസ് ലോജിസ്റ്റിക് ഡയറക്ടർ പാ.ജോർജ് എബ്രഹാം,ജനറൽ കോർഡിനേറ്റർ പ്രൊഫ.സണ്ണി എ മാത്യൂസ് എന്നിവർ തിരഞ്ഞെടുപ്പ് കാര്യങ്ങൾ നിയന്ത്രിച്ചു.
