Ultimate magazine theme for WordPress.

റ്റി.പി.എം ചെന്നൈ സാർവ്വദേശീയ കൺവൻഷൻ

 

ചെന്നെ : ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ സാർവ്വദേശീയ കൺവൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും മാർച്ച് 6 മുതൽ 10 വരെ ചെന്നൈ താമ്പരത്തിനു സമീപം ഇരുമ്പല്ലിയൂർ റ്റി.പി.എം സഭ ആസ്ഥാനത്ത് നടക്കും.ദിവസവും വൈകിട്ട് 6 ന് സുവിശേഷ പ്രസംഗം, രാവിലെ 7 ന് ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, വൈകിട്ട് 3 നും രാത്രി 10 നും യുവജന മീറ്റിംഗ് എന്നിവ നടക്കും. പ്രസംഗം തത്സമയം ഇംഗ്ലീഷ്, തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, പഞ്ചാബി, സിംഹള, നേപ്പാളി, നാഗാമിസ് ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും. ചീഫ് പാസ്റ്റർ എബ്രഹാം മാത്യു, ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.റ്റി തോമസ്, അസോസിയറ്റ് ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം എന്നിവർ കൺവൻഷന് നേതൃത്വം നൽകും.

Sharjah city AG
Leave A Reply

Your email address will not be published.