Ultimate magazine theme for WordPress.

ഡെപ്യൂട്ടി സ്പീക്കറായി പാകിസ്ഥാനിലെ സിന്ധിൽ ക്രിസ്ത്യൻ നേതാവ്

കറാച്ചി:പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയിലെ ക്രിസ്‌ത്യൻ നേതാവ് ആന്റണി നവീദിനെ സിന്ധ് പ്രവിശ്യാ അസംബ്ലിയിലെ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുത്തു. പാകിസ്ഥാന്റെ ചരിത്രത്തിൽ ആദ്യമായി ഈ സ്ഥാനത്തെത്തുന്ന ഇസ്ലാമല്ലാത്ത ന്യൂനപക്ഷ വിഭാഗക്കാരനാണ് നവിദ്.

ക്രിസ്ത‌്യൻ മനുഷ്യാവകാശ പ്രവർത്തകനും പിപിപിയുടെ ക്രിസ്‌ത്യൻ മുഖവുമായ നവീദിന് 111 വോട്ടും എംക്യൂഎം- പി പാർട്ടിയിലെ റാഷിദ് ഖാന് 36 വോട്ടുമാണു ലഭിച്ചത്. പിടിഐയിലെ ഒമ്പത് അംഗങ്ങളും ജമാഅത്തെ ഇസ്ലാമിയിലെ ഒരംഗവും വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നു.

114 അംഗങ്ങളുള്ള പിപിപി യാണ് സിന്ധ് പ്രവിശ്യാ അസംബ്ലിയിലെ വലിയ ഒറ്റക്കക്ഷി. 1947-ൽ രാജ്യം സ്വാതന്ത്യം നേടിയതിന് ശേഷം മുതൽ പാക്കിസ്ഥാനിൽ ക്രൈസ്‌തവർക്കെതിരെയുള്ള വേട്ടയാടൽ തുടർ സംഭവമാണ്. ഇസ്ലാമിക തീ വ്രവാദം, അക്രമം, വിവേചനം, മതനിന്ദ നിയമങ്ങൾ തുടങ്ങി പല രൂപത്തിലുള്ള പീഡനങ്ങൾ ക്രൈസ്‌തവർ നേരിടുന്നുണ്ട്. ക്രൈസ്‌തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കാൻ ഉപയോ ഗിക്കുന്ന മതനിന്ദ നിയമ ങ്ങൾ ക്രൈസ്‌തവരെ വേട്ടയാടുന്നുണ്ടെന്ന് നിരവധി അന്താരാരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത‌ിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സിന്ധ് പ്രവിശ്യയി ലെ ആന്റണി നവീദിൻ്റെ വിജയം.

Sharjah city AG