കാസ്ഗഞ്ച് : ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയില്‍ ഗ്രാമവാസികളുമായി പോയ ട്രാക്ടര്‍ കുളത്തിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു. മാഗ്പൂര്‍ണിമയുടെ ഭാഗമായ പുണ്യസ്‌നാനത്തിനായി ഗംഗയിലേക്കുള്ള യാത്രയിലായിരുന്നു ഗ്രാമവാസികള്‍. സംഘത്തില്‍ ഭൂരിഭാഗം സ്ത്രീകളും കുട്ടികളുമായിരുന്നു. എട്ട് കുട്ടികളും ഏഴ് സ്ത്രീകളുമടക്കം 15 പേരാണു മരിച്ചതെന്ന് അലിഗഡ് റേഞ്ച് ഐ ജി ശലഭ് മാത്തൂര്‍ അറിയിച്ചു. കാറുമായി കൂട്ടിയിടിക്കാതിരിക്കാന്‍ ട്രാക്ടര്‍ വെട്ടിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു ചെളി നിറഞ്ഞ കുളത്തിലേക്കു മറിയുകയായിരുന്നു എന്നാണു വിവരം. രക്ഷപ്പെട്ടവരെ കാസ്ഗഞ്ച് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ ഉറപ്പാക്കാന്‍ കാസ്ഗഞ്ച് ജില്ലാ അധികൃതര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ദ്രുതഗതിയിലുള്ള രക്ഷാപ്രവര്‍ത്തനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കാസ്ഗഞ്ച് ജില്ലയിലെ പട്യാലി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടമുണ്ടായത്.
