കൊൽക്കത്ത : സിംഹങ്ങൾക്കു സീതയെന്നും അക്ബർ എന്നും പേരിട്ടതിനെതിരെ വിമർശിച്ച് കൊൽക്കത്ത ഹൈക്കോടതി. ദൈവങ്ങളുടെയും പുരാണ നായകന്മാരുടെയും പേരുകൾ മൃഗങ്ങൾക്കു ഇടുന്നതു ശെരിയല്ലെന്നും കോടതി നിരീക്ഷിച്ചു. മതേതര രാജ്യമായ ഇന്ത്യയിൽ സിംഹത്തിനു സീത ,അക്ബർ എന്നീ പേരുകൾ ഇട്ടതു എന്തിനാണെന്നും അനാവശ്യ വിവാദം ഉണ്ടാക്കരുതെന്നും ,പേരുമാറ്റി വിവാദം ഒഴിവാക്കണമെന്നും ഹൈക്കോടതി വാക്കാൽ പരാമർശിച്ചു. സീത മാത്രമല്ല അക്ബറിന്റെ പേരിട്ടതിനെയും അംഗീകരിക്കാൻകഴിയില്ല,മഹാനായ ഭരണാധികാരിയായിരുന്നു അക്ബർ.അതിനാൽ സിംഹങ്ങളുടെ പേരുകൾ മാറ്റുന്നതിന് വേണ്ട നടപടികൾ പശ്ചിമബംഗാൾ വനം വകുപ്പ് ഉദ്യോഗസ്ഥർ കൈക്കൊള്ളണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
