Ultimate magazine theme for WordPress.

ഐപിസി സോഷ്യൽ വെൽഫയർ ബോർഡ് ശുശ്രൂഷക സഹായ പദ്ധതി

കുമ്പനാട്: ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫയർ ബോർഡ് നടപ്പിലാക്കുന്ന ശുശ്രൂഷകന്മാർക്കുള്ള സഹായ പദ്ധതിയ്ക്ക് തുടക്കമായി. ദീർഘകാലം സഭാശുശ്രൂഷയിലായിരുന്ന എഴുപത് വയസിനു മുകളിലുള്ള ഐപിസി യുടെ അംഗീകൃത പാസ്റ്റർമാരെ പ്രതിമാസം സഹായിക്കുന്ന പദ്ധതിയാണിത്. ഈ പദ്ധതിയിലേയ്ക്കായി ആദ്യ സംഭാവന, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധേയനായ കുഞ്ഞുമോൻ സാമുവേൽ (ന്യൂയോർക്) നൽകി തുടക്കം കുറിച്ചു. ഐപിസി ശാലേം പെന്തെക്കോസ്തൽ ടാബർനാക്കിൾ ന്യൂയോർക്ക് സഭാംഗമാണ് കുഞ്ഞുമോൻ ശാമുവേൽ. വിവിധ ഇടങ്ങളിൽ സഭകൾ സ്ഥാപിക്കുകയും, ഏറെ കഷ്ട്ടങ്ങൾ അനുഭവിക്കുകയും ചെയ്ത തീർത്തും അർഹരായ 200 ലേറെ ശുശ്രൂഷകരാണ് ഐപിസി കേരള സ്റ്റേറ്റിന് കീഴിലുള്ളത്. മറ്റു വരുമാന മാർഗങ്ങൾ ഇല്ലാതെ കഷ്ടപ്പെടുന്ന ഇവരുടെ ദൈനംദിന ആവശ്യങ്ങൾക്കായി ചെറിയൊരു കൈത്താങ്ങൽ നൽകുന്നതാണ് ഈ പദ്ധതി.

Sharjah city AG