യു.പി: ഉത്തർ പ്രദേശിൽ ആറ് മാസത്തേക്ക് സമരം നിരോധിച്ച് യോഗി സർക്കാർ. എസൻഷ്യൽ സർവീസസ് മെയിൻ്റനൻസ് ആക്ട് (എസ്മ) ഉപയോഗിച്ചാണ് യോഗി സർക്കാർ യുപിയിൽ ആറ് മാസത്തേക്ക് സമരം നിരോധിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിൻ്റെ എല്ലാ വകുപ്പുകൾക്കും കോർപ്പറേഷനുകൾക്കും ഈ നിയമം ബാധകമായിരിക്കുമെന്നും അധികൃതർ അറിയിച്ചു. വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത കർഷക സമരത്തിനിടെയാണ് തീരുമാനം. നിയമവിരുദ്ധമായ സമരത്തിന് പ്രേരിപ്പിക്കുന്ന ഏതൊരു വ്യക്തിയെയും വ്യവസ്ഥകൾ ലംഘിക്കുന്ന ജീവനക്കാരെയും വാറൻ്റില്ലാതെ അറസ്റ്റ് ചെയ്യാനും ഒരു വർഷം വരെ തടവോ 1,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ചുമത്താനും നിയമം പോലീസിന് അധികാരം നൽകുന്നു.
