Ultimate magazine theme for WordPress.

സിപിഎമ്മിന് തലവേദന : ആർജെഡിക്ക് പിന്നാലെ സീറ്റിന് അവകാശവാദവുമായി ഐഎന്‍.എല്‍

കോഴിക്കോട് : ലോക്സഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റില്‍ അവകാശവാദമുന്നയിച്ച്‌ എല്‍ ഡി എഫ് ഘടകക്ഷികളായ ഐ എന്‍ എല്ലും ആർ ജെ ഡിയും. വരാനിരിക്കുന്ന മുന്നണിയോഗത്തില്‍ ഇരുപാർട്ടികളും തങ്ങളുടെ ആവശ്യം മുന്നണിയെ അറിയിക്കും. ആദ്യമായാണ് ഐ എന്‍ എല്‍ ലോക്സഭ സീറ്റില്‍ അവകാശവാദമുന്നയിക്കാന്‍ പോകുന്നത്. ഇത് സംബന്ധിച്ച തീരുമാനം കഴിഞ്ഞ ഐ എന്‍ എല്‍ സംസ്ഥാന സമിതി യോഗത്തിലുണ്ടായിരുന്നു.

നിയമസഭ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിനെ തോല്‍പ്പിച്ച് കോഴിക്കോട് സൗത്ത് മണ്ഡലം പിടിച്ചെടുത്തതിന്റെ അടിസ്ഥാനത്തില്‍ പാർട്ടിക്ക് ലോക്സഭ സീറ്റും ആവശ്യപ്പെടാമെന്നാണ് പാർട്ടിയിലെ പൊതു വികാരം. കോഴിക്കോട് നോർത്തിലെ എം എല്‍ എ ആയിരുന്ന എ പ്രദീപ് കുമാറായിരുന്നു കഴിഞ്ഞ തവണ എല്‍ ഡി എഫിന് വേണ്ടി മത്സരിച്ചിരുന്നത്.2009 മുതല്‍ കോഴിക്കോട് സീറ്റില്‍ എല്‍ ഡി എഫ് പരാജയപ്പെടുകയാണ്. സീറ്റ് സംബന്ധിച്ച് തർക്കത്തിലേക്കോ പിടിവാശിയിലേക്കോ പോകില്ലെന്നും ഐ എന്‍ എല്‍ നേതാക്കള്‍ അറിയിക്കുന്നു. ഉഭയകക്ഷി ചർച്ചയിലൂടെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കണമെന്നാണ് സംസ്ഥാന സമിതി യോഗത്തിലെ തീരുമാനം.

Sharjah city AG