യു എ ഇ : പ്രവാസികള്‍ക്ക് അത്ര സന്തോഷകരമല്ലാത്ത ഒരു വാർത്ത യു എ ഇയിൽ നിന്നും വിദേശ രാജ്യങ്ങളിലേക്ക് പണമയക്കുന്നതിനുള്ള ഫീസ് ഉയർത്തുന്നു. പണം അയക്കുന്നതിനുള്ള ഫീസ് നിലവിലേതിന്റെ 15 ശതമാനം വർധിപ്പിക്കുമെന്ന് അധികൃതർ തിങ്കളാഴ്ച പ്രഖ്യാപിച്ചു. അഞ്ച് വർഷം മുമ്പാണ് യു എ ഇ ഇത്തരത്തില്‍ ഫീസ് ഉയർത്തിയത് . ഈ തീരുമാനം നടപ്പിലാകുന്നതോടെ 2.50 ദിർഹത്തിന്റെ വർധനവ് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. അതായത് ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ 56.50 രൂപയുടെ വർധനവ്. ഫീസ് വർധനവിനു അധികാരികളിൽ നിന്ന് അനുമതി ലഭിച്ചതായി യു എ ഇയിലെ എക്‌സ്‌ചേഞ്ച് ഹൗസുകളെ പ്രതിനിധീകരിക്കുന്ന ഫോറിൻ എക്‌സ്‌ചേഞ്ച് ആൻഡ് റെമിറ്റൻസ് ഗ്രൂപ്പ് (എ ഫ് ഇ ആർ ജി) വ്യക്തമാക്കിയതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.
