ദോഹ: ചാരവൃത്തി ആരോപിച്ച് ഖത്തറില്‍ തടവിലാക്കപ്പെട്ട മലയാളി അടക്കം എട്ട് മുന്‍ ഇന്ത്യന്‍ സേനാംഗങ്ങള്‍ക്കും മോചനം. കോടതി വധശിക്ഷക്ക് വിധിച്ച എട്ട് പേരേയും ഖത്തര്‍ വെറുതെ വിട്ടു. ഇതോടെ മാസങ്ങള്‍ നീണ്ട ഇന്ത്യയുടെ നയതന്ത്ര ഇടപെടലാണ് വിജയം കാണുന്നത്. ഖത്തറിന്റെ നടപടിയെ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. വെറുതെ വിട്ട എട്ട് പേരില്‍ ഏഴ് പേരും ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു
ഖത്തറില്‍ തടങ്കലിലായ ദഹ്റ ഗ്ലോബല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന എട്ട് ഇന്ത്യന്‍ പൗരന്മാരുടെ മോചനത്തെ ഇന്ത്യാ ഗവണ്‍മെന്റ് സ്വാഗതം ചെയ്യുന്നു. അവരില്‍ എട്ട് പേരില്‍ ഏഴ് പേര്‍ ഇന്ത്യയിലേക്ക് മടങ്ങി. ഈ പൗരന്മാരുടെ മോചനവും നാട്ടിലേക്ക് വരലും സാധ്യമാക്കാനുള്ള ഖത്തര്‍ സ്റ്റേറ്റ് അമീറിന്റെ തീരുമാനത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. ,’ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
