കോഴിക്കോട് : രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവനെ പോലീസ് ചോദ്യം ചെയ്തു. ചാത്തമംഗലത്തെ വീട്ടിലെത്തിയാണ് കുന്ദമംഗലം പോലീസ് മൊഴി എടുത്തത്. അധ്യാപികയോട് ഈ മാസം പതിമൂന്നിന് സ്റ്റേഷനില്‍ നേരിട്ട് ഹാജരാനും പോലീസ് ആവശ്യപ്പെട്ടു.ഷൈജ ആണ്ടവന്‍ നേരത്തെ സോഷ്യല്‍ മീഡിയയിലായിരുന്നു ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് കമന്റിട്ടത്. കൃഷ്ണരാജ് എന്നയാള്‍ ഗോഡ്‌സെയുടെ ചിത്രം പോസ്റ്റ് ചെയ്യുകയും, ഭാരതത്തിലെ ഒരുപാടുപേരുടെ ഹീറോ എന്ന് കുറിക്കുകയും ചെയ്തിരുന്നു. അതിലാണ് ഇവര്‍ കമന്റ് ചെയ്തത്. ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമുണ്ടെന്നായിരുന്നു കമന്റ്. വിവാദമായപ്പോള്‍ അവര്‍ അത് ഡിലീറ്റും ചെയ്തിരുന്നു.
