ബെംഗളൂരു: ഐപിസി കർണാടക സ്റ്റേറ്റ് 37-ാമത് വാർഷിക കൺവൻഷൻ ഫെബ്രുവരി 22 മുതൽ 25 വരെ ഹൊരമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഗ്രൗണ്ടിൽ നടക്കും. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.എസ് ജോസഫ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ജോസ് മാത്യു (വൈസ് പ്രസിഡന്റ്), പാസ്റ്റർ.ഡോ. വർഗീസ് ഫിലിപ്പ് (സെക്രട്ടറി) സാം ജോർജ്, വിൽസൻ ജോസഫ്, ബി മോനച്ചൻ കായംകുളം, മോഹൻ പി ഡേവിഡ് (കാസർഗോഡ്) അലക്സ് വെട്ടിക്കൽ (USA), റ്റി.ഡി തോമസ് എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും.
കൂടാതെ ഐപിസി കർണാടക സ്റ്റേറ്റിൽ നിന്നുള്ള ശുശ്രൂഷകന്മാരും വിവിധ മീറ്റിംഗുകളിൽ ദൈവവചനം ശുശ്രൂഷിക്കും.
പാസ്റ്റർ റിനു തങ്കച്ചന്റെ നേതൃത്വത്തിൽ കൺവൻഷൻ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും. കൺവൻഷനിൽ പൊതുയോഗം, പിവൈപി എ, സൺഡേസ്കൂൾ, സോദരി സമാജം എന്നിവയുടെ വാർഷിക സമ്മേളനവും സമാപന ദിവസമായ 25 ഞായർ രാവിലെ തിരുവത്താഴ ശുശ്രൂഷയോടും സംയുക്ത ആരാധനയോടെയും കൺവൻഷൻ സമാപിക്കും.
