ജെറുസലേം : ജറുസലേമിലെ പഴയ നഗരത്തിൽ രണ്ട് ഇസ്രായേൽ യഹൂദന്മാരെ ക്രിസ്ത്യൻ വൈദികരുടെ മേൽ തുപ്പിയതിനും,അത് ചിത്രീകരിച്ചതിനും ശനിയാഴ്ച വൈകുന്നേരം വീട്ടു തടങ്കലിലാക്കി . ഇത്തരം സംഭവങ്ങളിൽ ഏറ്റവും പുതിയതാണ് ഇത് . ക്രിസ്ത്യൻ പുരോഹിതരുടെ മേൽ തുപ്പുന്നതും ,ശപിക്കുന്നതും ,യഹൂദന്മാരുടെ ഒരു പുരാതന പാരമ്പര്യമാണ് അത് ഇന്നും ചിലർ അനുഷ്ഠിച്ചു വരുന്നു എന്നതിന് തെളിവാണ് ഈ സംഭവം.പിതാവ് നിക്കോഡമസ് ഷ്നോബലിനു നേർക്കായിരുന്നു ആക്രമണം .
