വടക്കഞ്ചേരി: വടക്കഞ്ചേരി എബനേസർ വീട്ടിൽ സാറാമ്മ ജോർജ് (54) നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രൂഷ ഇന്നലെ രാവിലെ മംഗലംപാലത്തുളള ഭവനത്തിൽ നടന്നു. വടക്കഞ്ചേരി ഐ പി സി ഗോസ്പൽ സെൻറർ സെമിത്തേരിയിൽ സംസ്കരിച്ചു.
ട്രൈബൽ മിഷന്റെ ചുമതലയിൽ പ്രവർത്തിക്കുന്ന ആനക്കട്ടി ബഥനി മെഡിക്കൽ സെൻറർ ആശുപത്രിയിൽ കഴിഞ്ഞ 25 വർഷമായി ആതുര സേവന ശുശ്രൂഷ ചെയ്തു വരികയായിരുന്നു.
മക്കൾ: ജൂബി, ഫെബി.
മരുമക്കൾ: നിക്‌സൺ, ജിംസൺ (ആസ്ട്രേലിയ ബ്രിസ്ബൺ ക്രിസ്ത്യൻ അസംബ്ലി ശുശ്രൂഷകൻ)
