Ultimate magazine theme for WordPress.

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് റാന്നി സെന്റർ കൺവൻഷൻ ഇന്നു മുതൽ

റാന്നി: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് റാന്നി സെന്റർ കൺവെൻഷൻ ചെത്തോങ്കര ശാരോൻ ചർച്ച് ഗ്രൗണ്ടിൽ നടത്തപ്പെടുന്നു. ഇന്നു വൈകിട്ട് 6:00 ന് ആരംഭിച്ചു 4 ന് ഉച്ചക്ക് 1:00 ന് സമാപിക്കും. ശാരോൻ ഫെല്ലോഷിപ് സഭയുടെ മുൻ പ്രസിഡന്റ്‌ ആയിരുന്ന പാസ്റ്റർ പി എം ജോൺ ഉദ്ഘാടനം ചെയ്യും തുടർന്ന് പാസ്റ്റർ കെ ജെ തോമസ് ദൈവ വചനം സന്ദേശം നൽകും. നാളെ (2) രാവിലെ പൊതുമീറ്റിംഗിൽ സഭയുടെ നാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ് ദൈവ വചനം സന്ദേശം നൽകും. വൈകിട്ട് 6:00 മുതൽ നടക്കുന്ന പൊതുയോഗത്തിൽ പാസ്റ്റർ ജോസ് ജോർജ്ജ്, പാസ്റ്റർ വർഗീസ് ജോഷ്വ ( റാന്നി സെന്റർ മിനിസ്റ്റർ ) ദൈവ വചനം സന്ദേശം നൽകും. ശനി (3) ന് രാവിലെ 9:00 ന് സി ഇ എം, സൺ‌ഡേ സ്കൂൾ, സഹോദരി സമാജം വാർഷിക സമ്മേളനത്തിൽ Evg. ജോബി കെ സി, സിസ്റ്റർ മോളിക്കുട്ടി ബാബു എന്നിവർ ദൈവ വചനസന്ദേശം നൽകും. വൈകിട്ട് 6:00 ന് പൊതുയോഗത്തിൽ പാസ്റ്റർ ഫിലിപ്പ് എബ്രഹാം, പാസ്റ്റർ കെ ജെ മാത്യു എന്നിവർ ദൈവ വചനം സന്ദേശം നൽകും. ഞായർ (4ന് ) രാവിലെ 9:00 മുതൽ സംയുക്ത ആരാധനയിൽ സഭയുടെ ജനറൽ സെക്രട്ടറി പാസ്റ്റർ വി ജെ തോമസ്, റാന്നി റീജിയൻ മിനിസ്റ്റർ പാസ്റ്റർ എ വി ജോസ്, പാസ്റ്റർ സാം ടി മുഖത്തല എന്നിവർ ദൈവ വചനം സന്ദേശം നൽകും. പാസ്റ്റർ എബ്രഹാം ക്രിസ്റ്റഫർ നേതൃത്വം നൽകുന്ന ശാരോൻ സെന്റർ ക്വയർ ഗാനശുശ്രുഷക്ക് നേതൃത്വം നൽകും

Sharjah city AG