പുനലൂർ: ഐപിസി പുനലൂർ സെൻ്ററിൻ്റെ 48- മത് വാർഷിക കൺവൻഷന് ഇന്ന് തുടക്കം. ജനുവരി 31 മുതൽ ഫെബ്രുവരി 4 വരെ ഐപിസി പേപ്പർമിൽ സീയോൻ സഭാ ഗ്രൗണ്ടിൽ നടക്കും. സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ജോസ് കെ ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ പാസ്റ്റർമാരായ ഷാജി എം പോൾ വെണ്ണിക്കുളം, പി.സി ചെറിയാൻ റാന്നി, ബി.മോനച്ചൻ കായംകുളം, കെ.ജെ തോമസ് കുമളി, കെ.സി ശാമുവേൽ എറണാകുളം, എബ്രഹാം ജോർജ്ജ് ആലപ്പുഴ എന്നിവർ പ്രസംഗിക്കും.
സണ്ടേസ്കൂൾ, സോദരീ സമാജം, പി വൈ പി എ എന്നീ പുത്രികാ സംഘടനകളുടെ വാർഷികവും നടക്കും. കൺവൻഷൻ്റെ വിപുലമായ ക്രമീകരണങ്ങൾക്ക് സെൻ്റർ സബ് കമ്മറ്റി രൂപീകരിച്ചു. പാസ്റ്റർ ഷാജി സോളമൻ, പാസ്റ്റർ ബോബൻ ക്ലീറ്റസ്, ഷിബിൻ ഗിലെയാദ്, ജോൺസൺ സി.ജി എന്നിവർ നേതൃത്വം നൽകും.
