വാളക്കുഴി : ചർച്ച് ഓഫ് ക്രൈസ്റ്റ് റാന്നി ടൗൺ സെന്റർ കൺവൻഷൻ ഫെബ്രുവരി മാസം 16 മുതൽ 18 വരെ വാളക്കുഴിയിൽ ജംഗ്ഷന് സമീപം നടക്കും . സെന്റർ പാസ്റ്റർ മനോജ് ജോർജ് ഉദ്ഘാടനം നിർവഹിക്കുന്ന കൺവെൻഷനിൽ പാസ്റ്റർ തോമസ് മാമൻ, പാസ്റ്റർ ഷിജോ എം കെ, പാസ്റ്റർ ജയ്സ് പാണ്ടനാട് എന്നിവർ ശുശ്രൂഷിക്കുന്നു, ഞായറാഴ്ച സംയുക്ത സഭായോഗത്തിൽ ചർച്ച് ഓഫ് ക്രൈസ്റ്റ് ജനറൽ സെക്രട്ടറി റവ ഡോ ജോർജറ്റി കുര്യൻ. ഇവാഞ്ചലിസ്റ്റ് ടെന്നീസ് മാത്യു പട്ടാമ്പി എന്നിവർ ശുശ്രൂഷിക്കുന്നു. പാസ്റ്റർ ബിജു പി കെയുടെ നേതൃത്വത്തിൽ സെന്റർ ക്വയർ സംഗീത ശുശ്രൂഷ നിർവഹിക്കുന്നു.
