ബംഗളുരു: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിനു സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണമെന്ന ബിജെപിയുടെ അഭ്യർഥന ഗൗനിക്കാതെ കർണാടക സർക്കാർ.”മതം, ദൈവം, ആരാധന, ഭക്തി ഇവയൊക്കെ ആളുകളുടെ വ്യക്തിപരമായ കാര്യമാണ്. ഇതൊക്കെ വ്യക്തിപരമായി ഒതുക്കി നിർത്തിയാൽ ആ മതത്തോടും ദൈവത്തോടും ബഹുമാനം തോന്നും, അത് സമൂഹനന്മയിലേക്കും നയിക്കും. ഇത് എല്ലാ മത വിശ്വാസികൾക്കും ബാധകമാണ്,” സിദ്ധരാമയ്യ വിശദീകരിച്ചു. സംസ്ഥാനത്ത് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
