കുര്‍ദിസ്ഥാന്‍: ഇറാഖിലെ അര്‍ദ്ധ സ്വയംഭരണ പ്രദേശമായ കുര്‍ദിസ്ഥാന്‍ മേഖലയില്‍ സ്ഥിതി ചെയ്തിരുന്ന ഇസ്രായേലിന്റെ ചാരപ്രവര്‍ത്തന കേന്ദ്രം ആക്രമിച്ചതായി ഇറാന്റെ വെളിപ്പെടുത്തല്‍. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുകളെ ഉദ്ധരിച്ച് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഇസ്ലാമിക് സ്റ്റേറ്റിനെതിരെ സിറിയയിലും ആക്രമണം നടത്തിയതായും എലൈറ്റ് ഫോഴ്സ് വ്യക്തമാക്കി. ഈ മേഖലയിലെ ചാരപ്രവര്‍ത്തന കേന്ദ്രങ്ങളും ഇറാനിയന്‍ വിരുദ്ധ തീവ്രവാദ ഗ്രൂപ്പുകളുടെ കേന്ദ്രങ്ങളും നശിപ്പിക്കാനായി ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചുവെന്ന് ഇറാന്‍ ഗാര്‍ഡ്‌സ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഇസ്രായേലിന്റെ ചാര ഏജന്‍സിയായ മൊസാദിന്റെ സ്ഥാപനമാണ് ആക്രമിക്കപ്പെട്ടത്.
