ഹംഗറി: രാജ്യത്ത് ആദ്യമായി പെന്തക്കോസ്ത് പ്രാർത്ഥനാലയം തുറന്ന സോമോജി കൗണ്ടിയിലെ ഡാരനിയിൽ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി. 1923-ലാണ് ഹംഗറിയിൽ പെന്തകോസ്ത് ആരാധന ആരംഭിച്ചത്.
ഇതോടനുബന്ധിച്ച് സഭ ഉടൻ ഒരു ദേശീയ പെന്തക്കോസ്ത് കോൺഫറൻസ് രാജ്യത്ത് നടത്തുമെന്ന് പ്രഖ്യാപിച്ചു. കൂടാതെ കഴിഞ്ഞ നൂറു വർഷത്തെ പ്രവർത്തനങ്ങളെ വിശദികരിക്കുന്ന സുവനീർ ഉൾപ്പെടെ നിരവധി പ്രസിദ്ധീകരണങ്ങളും പബ്ളിഷ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.
2028-ൽ അവസാനിക്കുന്ന ആഘോഷ പരിപാടി കളിയ പ്രധാനം സുവിശേഷീകരണം തന്നെയാണ്.
പെന്തക്കോസ്തുകാരെ നാമൂഹ്യ പ്രവർത്തനങ്ങളിലും ശക്തമായി ദൈവം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് കഴിഞ്ഞ നൂറു വർഷങ്ങളെന്ന് ഹംഗേറിയൻ പെന്തക്കോസ്ത് സഭയുടെ നിയുക്ത പ്രസിഡന്റ് തമസ് ഫൊൽഡെസി പറഞ്ഞു
“നൂറ് വർഷങ്ങൾക്ക് മുമ്പ് നമ്മുടെ മുൻ കാല പ്രവർത്തകർക്ക് സമൂഹത്തിലേക്ക് എത്തിച്ചേരാനുള്ള ശക്തമായ ദൗത്യബോധം അനുഭവപ്പെട്ടിരുന്നു, അവർ രോഗികൾക്ക് വേണ്ടി പ്രാർത്ഥിച്ചപ്പോൾ ജനം സുഖം പ്രാപിച്ചു, അടിമകൾ രക്ഷിക്കപ്പെട്ടു” അദ്ദേഹം പറഞ്ഞു