Ultimate magazine theme for WordPress.

ഐപിസി കൊട്ടാരക്കര മേഖല കൺവൻഷൻ

ഇൻഡ്യാ പെന്തെക്കൊസ്‌ത്‌ ദൈവസഭ കൊട്ടാരക്കര മേഖല 63-ാമത് കൺവെൻഷൻ ജനുവരി 3 മുതൽ 7 വരെ കൊട്ടാരക്കര പുലമൺ ബേർശേബാ ഗ്രൗണ്ടിൽ നടക്കും. ജനു.3 ന് വൈകിട്ട് 6 ന് മേഖലാ പ്രസിഡന്റ് പാസ്റ്റർ ബെഞ്ചമിൻ വർഗ്ഗീസ് ഉദ്ഘാടനം ചെയ്യും. ബൈബിൾ ക്ലാസ്സ്, ഉണർവ് യോഗങ്ങൾ, പൊതുയോഗങ്ങൾ, സണ്ടേസ്‌കൂൾ, പി.വൈ.പി.എ, സോദരീസമാജം വാർഷികങ്ങൾ, ശുശ്രൂഷക കുടുംബ സംഗമം, സ്‌നാനം, പൊതു ആരാധന എന്നിങ്ങനെ വിവിധ സമ്മേളനങ്ങളിൽ പാസ്റ്റർമാരായ കെ.ജെ തോമസ് കുമളി, ഏബ്രഹാം ജോർജ്ജ്, ഫിലിപ്പ് പി. തോമസ്, കെ.സി. തോമസ്, ജെയിംസ് ജോർജ്ജ്, വിൽസൻ വർക്കി, ജോൺ എസ്. മരത്തിനാൽ, ജോൺസൺ ഡാനിയേൽ, ഷിബു തോമസ്, സാം ജോർജജ് എന്നിവർ മുഖ്യ പ്രഭാഷകരായിരിക്കും. ജനു.7-ന് ഞായറാഴ്‌ച രാവിലെ 8 ന് ആരംഭിക്കുന്ന പൊതു ആരാധനയോടെ കൺവൻഷൻ സമാപിക്കും. ഐ.പി.സി മേഖല ക്വയർ സംഗീത ശുശ്രൂഷ നിർവ്വഹിക്കും.

Sharjah city AG