ഗോരഖ്പൂർ: ഉത്തർ പ്രദേശിലെ സന്ത് കബീർ നഗർ ഡിസ്ട്രിക്ടിൽ മതം മാറാൻ സമ്മർദ്ദം ചെലുത്തിയെന്ന പരാതിയിൽ മലയാളി സുവിശേഷകനെയും ഭാര്യയെയും അറസ്റ്റു ചെയ്തു. തിരുവല്ല ഐപിസി പ്രെയർ സെന്റര് സഭാംഗങ്ങളായ സുവിശേഷകൻ ജോസ് പുല്ലുവേലിൽ ഭാര്യ ഏലമ്മ എന്നിവരെയാണ് തിങ്കളാഴ്ച അറസ്റ്റു ചെയ്തത്. ചില വർഷങ്ങളായി മതപരിവർത്തനത്തിനായി തന്റെമേൽ സമ്മർദ്ദം ചെലുത്തിയെന്നു ഒരു യുവതി നൽകിയ പരാതിയിലാണ് കേസാണ് കോട്വാലി പോലീസിൽ എത്തിയത്. യുവതിയുടെ പരാതിയിൽ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് അയച്ചു. ഇവരിൽ നിന്ന് നാല് ഡയറികളും ഒരു ലാപ്‌ടോപ്പും കണ്ടെടുത്തിട്ടുണ്ട്. ജോസ് ഏലമ്മ ദമ്പതികളെ ഖലീലാബാദ് പോലീസ് സ്റ്റേഷനിൽ അറസ്റ്റ് ചെയ്തതായി എസ്പി പറഞ്ഞു. ഇരുവരും ഔഹ്രിയിലാണ് താമസിച്ചിരുന്നത്.
