ചെന്നൈ: തമിഴ്നാട്ടിലും കർണാടകയിലും ഭൂചലനം. തമിഴ്നാട് ചെങ്കൽപെട്ടിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. രാവിലെ 7.39 നാണ് ഭൂചലനം ഉണ്ടായത്. എന്നാൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, കർണാടകയിലെ വിജയപുരയിലും ചെറുഭൂചലനമുണ്ടായി. പുലർച്ചെ 6.52-നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 3.1തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, ചെന്നൈയിലെ പ്രളയവുമായി ഭൂചലനത്തിന് ബന്ധമുണ്ടോയെന്ന് വിദഗ്ധർ പരിശോധിക്കുകയാണ്. മഴ കുറഞ്ഞതോടെ വെള്ളക്കെട്ട് നീങ്ങിയെങ്കിലും തമിഴ്നാട്ടിൽ ദുരിതം തുടരുകയാണ്.
