തിരുവല്ല: കർത്താവ് നമ്മെ വിളിച്ചിരിക്കുന്ന ഉദ്ദേശത്തിലേക്കു മുന്നേറുവാൻ നാം എഴുന്നേൽക്കണമെന്ന് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് അന്തർദേശീയ പ്രസിഡന്റ് പാസ്റ്റർ ജോൺ തോമസ്. ദൈവം കരുണയുള്ളവനായതുകൊണ്ടാണ് അവിടുന്ന് നമ്മോടു കൂടെ ഇരിക്കുന്നത്. അതിനാൽ ദൈവത്തിൽ ആശ്രയിച്ചു ദൗത്യം നിർവഹിക്കാൻ ഒരുങ്ങണമെന്നും അദ്ദേഹം കൂട്ടിചേർത്തു. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷന്റെ സമാപന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ വി ജെ തോമസ് അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോസഫ്, മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ജേക്കബ് ജോർജ് കെ, വൈസ് പ്രസിഡന്റ്മാരായ പാസ്റ്റർ ഫിന്നി ജേക്കബ്, പാസ്റ്റർ ജോൺസൻ കെ സാമൂവേൽ, മാനേജിങ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ ജോസ് ജോസഫ്,പാസ്റ്റർ സാം തോമസ്, പാസ്റ്റർ സാം ജി കോശി, പാസ്റ്റർ വൽസൻ ജോർജ്, പാസ്റ്റർ ജോമോൻ ജോസഫ്,പാസ്റ്റർ എബ്രഹാം മന്ദമരുതി, പാസ്റ്റർ ഫിലിപ്പ് എബ്രഹാം,ബ്രദർ ജെയിംസ് ഉമ്മൻ, ബ്രദർ ഷിജു ജോർജ്, സിസ്റ്റർ ഏലിയാമ്മ കോശി, തുടങ്ങിയവർ പ്രസംഗിച്ചു. പാസ്റ്റർമാരായ നൈനാൻ കെ ജോർജ്, സാം ഫിലിപ്പ്, ഷാജി പാപ്പച്ചൻ, അനിൽ കെ കോശി, സാംസൺ പി തോമസ്, ബ്രദർ കെ തങ്കച്ചൻ എന്നിവർ പ്രാർത്ഥിച്ചു.ജോ. സെക്രട്ടറി ബ്രദർ സൈമൺ റ്റി നന്ദി അറിയിച്ചു. പാസ്റ്റർ എബ്രഹാം ജോസഫ് സമാപന പ്രാർത്ഥന നടത്തി.
