ഐ.പി.സി.സഭാംഗമായ എൻ.എം. രാജു രാജ്യസഭയിലേക്ക് ?
തിരുവല്ല: കേരളാ കോൺഗ്രസ് എം പത്തനംതിട്ട ജില്ലാ പ്രസിഡൻറും ഐ.പി.സി.സഭാംഗവുമായ എൻ.എം. രാജു രാജ്യസഭാംഗം ആയേക്കും.മാസങ്ങൾക്കകം നടക്കാൻ പോകുന്ന കേരളാ നിയമസഭാ തിരഞ്ഞെടുപ്പിൽ റാന്നി മണ്ഡലത്തിൽ എൻ.എം രാജു സ്ഥാനാർത്ഥിയാകും എന്നാണു പ്രതീക്ഷിച്ചിരുന്നത്. രാജ്യസഭാംഗമായ ജോസ്.കെ.മാണി രാജിവയ്ക്കുന്ന ഒഴിവിലേക്കാണ് എൻ.എം.രാജുവിനെ പരിഗണിക്കുന്നത്. ഐ.പി.സി.ആഞ്ഞിലിത്താനം സഭാംഗമാണ് എൻ.എം.രാജു
