Ultimate magazine theme for WordPress.

ചര്‍ച്ച് ഓഫ് ഗോഡ് 101-മത് ജനറല്‍ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

 

 

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ്101-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ 2024 ജനുവരി 22 മുതല്‍ 28 വരെ തിരുവല്ലയിലുള്ള ചര്‍ച്ച് ഓഫ് ഗോഡ് സ്‌റ്റേഡിയത്തില്‍ നടക്കും. സ്വദേശത്തും വിദേശത്തുമുള്ള ആയിരക്കണക്കിന് വിശ്വാസികളും ശുശ്രൂഷകന്മാരും കണ്‍വന്‍ഷനില്‍ സംബന്ധിക്കും. സ്ഥിരതയോടെ ഓടുക എന്നതാണ് ഈ വർഷത്തെ കൺവെൻഷൻ ചിന്ത വിഷയം.

ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കണ്‍വന്‍ഷന്റെ അനുഗ്രഹത്തിനും വിജയകരമായ നടത്തിപ്പിനും വേണ്ടി സ്‌റ്റേറ്റ് ഓവര്‍സിയര്‍ റവ. സി.സി തോമസ് ജനറല്‍ കണ്‍വീനറായും അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് പാസ്റ്റര്‍ വൈ. റെജി, എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോക്ടര്‍ ഷിബു.കെ മാത്യു, കൗണ്‍സില്‍ സെക്രട്ടറി പാസ്റ്റര്‍ സജി ജോര്‍ജ് എന്നിവര്‍ ജോയിന്റ് ജനറല്‍ കണ്‍വീനറായും ഉള്ള വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു. അമേരിക്കന്‍ മിഷണറി റവ. റോബര്‍ട്ട് ഫെലിക്‌സ് കുക്ക് ആരംഭം കുറിച്ച ജനറല്‍ കണ്‍വന്‍ഷന്‍ 101 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. കണ്‍വന്‍ഷന്റെ സുഗമമായ നടത്തിപ്പിനായുള്ള ആലോചനാ യോഗം 2023 നവംബർ 28-ാം തീയതി സഭാ ആസ്ഥാനമായ മുളക്കുഴയില്‍ നടന്നു. ഓവര്‍സിയര്‍ പാസ്റ്റര്‍ സി.സി തോമസ് 101-മത് കണ്‍വന്‍ഷനെ സംബന്ധമായിട്ടുള്ള കാര്യങ്ങള്‍ അറിയിക്കുകയും ദൈവവചനം ശുശ്രൂഷിക്കുകയും ചെയ്തു. ബിലിവേഴ്‌സ് ബോര്‍ഡ് ജനറല്‍ സെക്രട്ടറി ബ്രദര്‍ ജോസഫ് മറ്റത്തുകാല അഭിപ്രായ സമന്വയം നടത്തി. ബിലിവേഴ്‌സ് ബോര്‍ഡ് ജോയിന്റ് സെക്രട്ടറി അജി കുളങ്ങര നന്ദി പ്രകാശിപ്പിച്ചു.

Leave A Reply

Your email address will not be published.