ഡല്‍ഹി: തെക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളിലുള്ള ന്യൂനമര്‍ദ്ദത്തിന് ഇടയില്‍ സംസ്ഥാനത്തെ ഏഴ് തീരദേശ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ഒഡീഷ സര്‍ക്കാര്‍. ഇത് ഡിസംബര്‍ 2 ന് ഒരു ന്യൂനമര്‍ദമായും ഒടുവില്‍ ചുഴലിക്കാറ്റും ആയി മാറാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
തെക്കന്‍ ആന്‍ഡമാന്‍ കടലിലെ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് ബാലസോര്‍, ഭദ്രക്, കേന്ദ്രപാര, ജഗത്സിംഗ്പൂര്‍, പുരി, ഖുര്‍ദ, ഗഞ്ചം ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് അയച്ച കത്തില്‍ സ്‌പെഷ്യല്‍ റിലീഫ് കമ്മീഷണര്‍ സത്യബ്രത സാഹു പറഞ്ഞു. ഡിസംബര്‍ ഒന്നിന് രാവിലെ മുതല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കടലില്‍ പോയവര്‍ ആ തീയതിക്കകം തിരിച്ചെത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഡിസംബര്‍ 3 ന് കൊരാപുട്ട്, രായഗഡ, ഗജപതി, ഗഞ്ചം, പുരി, ജഗത്സിംഗ്പൂര്‍ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.